SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.36 AM IST

ചിന്നക്കനാലിൽ കാട്ടാന വീട് തകർത്തു

elephant-new

മൂന്നാർ: ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്. ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. വീടിന്റെ മുൻഭാഗവും കതകും ആന തകർത്തു. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്ക് താമസം മാറുകയായിരുന്നു. കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ആക്രമണത്തിന് പിന്നിൽ തീറ്റ തേടിയെത്തിയ ചക്കക്കൊമ്പനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിന് സമീപത്തായാണ് കഴിഞ്ഞമാസം കാട്ടാനക്കൂട്ടം മാരി എന്ന സ്ത്രീയെ ചവിട്ടി കൊലപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL