SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 PM IST

ദേശീയ പാതയിൽ വീണ്ടും വഴിയോര കടകൾ ഒഴിപ്പിച്ചു

kada

മൂന്നാർ. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള വഴിയോര കടകൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു തുടങ്ങി. സ്വയം കടകൾ ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി സമയം അനുവദിച്ചിട്ടും ഒഴിഞ്ഞു പോകhൻ തയ്യാറാകാത്തക സാഹചര്യത്തിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കടകൾ ബലമായി ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 92 കടകളാണ് ഒഴിപ്പിച്ചത്. ചെറുതും വലുതുമായ് 20 ഓളം കടകളാണ് ഇനിയും ഒഴിപ്പിക്കാ നുള്ളത്. ഈ കടകൾക്കെല്ലാം കഴിഞ്ഞ മാസം റവന്യു വകുപ്പിന്റെ നോട്ടീസ് നൽകിയിരുന്നു. ബാക്കി കടകൾ തുടർന്നുള്ള ദിവസങ്ങളിൽ ഒഴിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച 21 കടകളുടെ കാര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കും. മുമ്പ് ഒഴിപ്പിക്കാൻ എത്തിയപ്പോൾ സംഘർഷാവസ്ഥ ഉണ്ടായത് കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തോടു കൂടിയായിരുന്നു നടപടികൾ. മൂന്നാറിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിൽ മുഖ്യ കാരണ ങ്ങളിൽ ഒന്നായ വഴിയോരങ്ങൾ കൈയ്യേറി കടകൾ അനധികൃതമായി സ്ഥാപിക്കുന്നതാണെന്ന് നാളുകളായുള്ള ആക്ഷേപമാണ്. നിരവധി പരാതികൾ ഇതിനെതിരെ ഉയർന്നതോടെ റവന്യൂ വകുപ്പ് ഒഴിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഒഴിപ്പിക്കലിന് തടസ്സമായി മാറുകയും ചെയ്തു. ഗതാഗത കുരുക്ക് വലിയ പ്രതിസന്ധി ഉയർത്തുന്ന സാഹചര്യത്തിൽ നടപടികളുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL