മൂന്നാർ : കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്‌ഐ ദേവാലയത്തിന് സമീപം ഭൂമിയിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ബിനു ജോസഫ്, ദേവികുളം സബ് കളക്ടർ വി എം ആര്യ, നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. ദേശീയപാതയോരം ചേർന്ന് സി എസ് ഐ ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവിൽ 100 മീറ്റർ അധികം ദൂരത്താണ് ഭൂമിയിൽ വിള്ളൽ രൂപപ്പെട്ട് രണ്ടായി പിളർന്നിരിക്കുന്നത്. ഇവിടെ ജിയോളജി സംഘം നടത്തിയ പഠനത്തിനു ശേഷമാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രദേശത്ത് മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണം വേണമെന്നറിയിച്ചത്. വരുന്ന 72 മണിക്കൂറുകൾക്കുള്ളിൽ അപകടാവസ്ഥയിലുള്ള സ്ഥലത്തെ മണ്ണും കല്ലുകളും ദേശീയപാത അതോറിറ്റി നീക്കം ചെയ്യും. ഇത്തരത്തിൽ മണ്ണ് എടുത്തുമാറ്റി ചരിവ് കൂടുതൽ സുരക്ഷിതമാക്കാനാണ് അധികൃതരുടെ ശ്രമം. ഇത്തരത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയായാൽ വെള്ളിയാഴ്ചയോടുകൂടി ദേശീയപാത വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയും എന്ന് പ്രതീക്ഷയാണ് ദേവികുളം സബ് കളക്ടർ പങ്കുവെച്ചത്. ഇതേ സ്ഥലത്ത് അപകട ഭീഷണി ഉയർത്തുന്ന ആറ് മരങ്ങൾ മുറിച്ചു മാറ്റാൻ നിർദ്ദേശം നൽകിയതായി ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ബിനു ജോസഫും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |