SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.52 PM IST

പീരുമേട് താലൂക്ക് അശുപത്രിയിൽ  എക്സ്‌റേ  പ്രവർത്തനം പുനരാരംഭിക്കുന്നു 

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിൽ മുടങ്ങിക്കിടന്നിരുന്ന എക്സ റേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നു. എക്സ്‌റേ യൂണീറ്റ് ഒരു വർഷത്തോളമായി പ്രവർത്തനം നിലച്ചിരുന്നു. എക്സ്‌റേ മിഷൻ സൂക്ഷിച്ചിരുന്ന കെട്ടിടം ചോർന്നൊലിച്ച്മെഷ്യൻ തകരാറായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിന് പരിഹാരമായി അഴുത ബ്ലോക്ക് പഞ്ചായത്ത് പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചുനൽകി.
തോട്ടം മേഖലയിലെ തൊഴിലാളികൾ ചികിത്സക്കായി ആശ്രയിക്കുന്നത്
പീരുമേട് താലൂക്ക് ആശുപത്രിയെയാണ് . ഇവിടെ എക്സ്‌റേ സൗകര്യം ഉണ്ടായിരുന്നു.
എക്സ റേ പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കും കൊണ്ട് ചോർന്ന് ഒലിച്ച് കെട്ടിടം ദുർബലമായി.
ഇതോടെ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ എക്സ്‌റേ എടുക്കണമെങ്കിൽ കട്ടപ്പനയിലോ മുണ്ടക്കയത്തോപോകേണ്ട സ്ഥിതിയാണുള്ളത്. ഇത് രോഗികൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികൾ എക്സ്‌റേ തകരാറിലായതോടെ ഒരു വർഷമായി വലിയ ദുരിതത്തിലായിരുന്നു. ഒരുമാസത്തിനുള്ളിൽ യന്ത്രങ്ങൾ സ്ഥാപിച്ച് എക്സറെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL