വണ്ണപ്പുറം: ടൗണിൽ ഹൈറേഞ്ച് റോഡിലെ പെട്രോൾപമ്പിലെത്തിയ യുവാവ് ജീവനക്കാരനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. പമ്പ് ജീവനക്കാരൻ ഡാനിയെയാണ് ആക്രമിച്ചത്. ചീങ്കൽ സിറ്റി സ്വദേശി ചെറിയാൻകുന്നേൽ സി.ആർ. അഖിലാണ് അക്രമത്തിന് ശ്രമിച്ചത്. ഡാനിയും കുടുംബവും വർഷങ്ങൾക്ക് മുമ്പ് അഖിലിന്റെ അയൽക്കാരായിരുന്നു. അന്ന് ചെറിയ തർക്കം ഉണ്ടായിട്ടുണ്ട്. ഇതാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം പൊലീസിനുണ്ട്. ഡാനി കാളിയാർ പൊലീസിൽ പരാതി നൽകി. പരാതി പരിശോധിച്ച് മൊഴിയെടുത്തശേഷം കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മാനസിക പ്രശ്നമുള്ളയാളാണെന്നും പറയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |