SignIn
Kerala Kaumudi Online
Sunday, 26 July 2026 5.08 AM IST

ദേശീയപാതയോരത്ത് രൂപപ്പെട്ട വിള്ളലിന്റെ ആഴം കൂടുന്നു

മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാർ സി.എസ്.ഐ പള്ളിയ്ക്ക് സമീപം ഭൂമിയിൽ രൂപപ്പെട്ട വിള്ളലിന്റെ ആഴം വർദ്ധിക്കുന്നു. നിലവിൽ മൂന്നടിയിലധികം വിള്ളലിന്റെ ആഴം വർദ്ധിച്ചതാണ് ആശങ്കയ്ക്ക് കാരണം. ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ നീരൊഴുക്ക് ശക്തിപ്പെട്ടാൽ മലതന്നെ താഴേക്ക് പതിക്കുമോ എന്നതാണ് ആശങ്ക. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ വിള്ളൽ കാണപ്പെട്ടത്. ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു. വിള്ളൽ രൂപപ്പെട്ടതോടെ ഒരാഴ്ചയോളമായി ഇവിടെ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL