SignIn
Kerala Kaumudi Online
Saturday, 11 July 2026 9.10 PM IST

ഇൻസ്റ്റലേഷൻ ചടങ്ങ് നാളെ

തൊടുപുഴ: റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ 38-ാമത് ഇൻസ്റ്റലേഷൻ ചടങ്ങ് നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ ഐ.എം.എം ഹാളിൽ വൈകിട്ട് 7.30ന് നടക്കുന്ന ചടങ്ങിൽ ബെന്നി ജോസ് ഇല്ലിമൂട്ടിൽ പ്രസിഡന്റായും ഡോ. ജെസ്വിൻ ചന്ദ്രശേഖർ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും ചുമതലയേൽക്കും. റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. സി.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സേവന പദ്ധതിയായ ഹോപിന്റെ ഈ വർഷത്തെ കാര്യങ്ങൾ പ്രഖ്യാപിക്കും. ഡീൻ കുര്യാക്കോസ് എം.പി, ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. ഭാരവാഹികളായ ബെന്നി ഇല്ലിമൂട്ടിൽ, റോണി തോമസ്, ഡോ.റെജി ജോസ്, ജോബ് കെ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL