തൊടുപുഴ:അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന ഔഷധസേവയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ എന്നിവർ പറഞ്ഞു. ഔഷധസേവ നടക്കുന്ന ദിവസം ക്ഷേത്രത്തിൽ നവഗ്രഹശാന്തി ഹോമവും, ശനീശ്വര പൂജയും നടക്കും.രാവിലെ 8 മുതൽ നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രി മുഖ്യകാർമികത്വം വഹിക്കും. അഷ്ടാംഗഹൃദയം അനുസരിച്ചുള്ള ഔഷധ കൂട്ടുകളാൽ തയ്യാറാക്കുന്ന ഔഷധം ദേവീ സന്നിധിയിൽ പൂജിച്ച് ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും ശാസ്ത്രവധി പ്രകാരം വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |