SignIn
Kerala Kaumudi Online
Saturday, 18 July 2026 2.17 AM IST

 വ്യാപാര സ്ഥാപനത്തിലേക്ക് ബസ് ഇടിച്ചു കയറി

അടിമാലി : മച്ചിപ്ലാവിൽ വ്യാപാര സ്ഥാപനത്തിലേക്ക് ബസ് ഇടിച്ചു കയറി. അടിമാലി മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന ഏദൻ പഴക്കടയിലെക്കാണ് ബസ് ഇടിച്ചു കയറിയത്. കടക്ക് മുന്നിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനം ഉൾപ്പെടെ ഇടിച്ചിട്ടാണ് ബസ് കടയിൽ ഇടിച്ച് നിന്നത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. മച്ചിപ്ലാവിൽ വളവോടുകൂടിയ ഭാഗത്താണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പോകാൻ ബസ് കാത്തു നിന്ന കുട്ടികൾ അടക്കം നിയന്ത്രണം വിട്ട ബസ് പാഞ്ഞ് വരുന്നത് കണ്ട് ഓടിമാറുകയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL