തൊടുപുഴ: അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂർണസജ്ജമായ അത്യാഹിത വിഭാഗം, എം.ആർ.ഐ യൂണിറ്റ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം, ഹൃദ്രോഗ കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അത്യാഹിത വിഭാഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും എം.ആർ.ഐ യൂണിറ്റ് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫും ഉദ്ഘാടനം ചെയ്യും. അത്യാഹിത ശസ്ത്രക്രിയാവിഭാഗം മന്ത്രി അനൂപ് ജേക്കബും കാത്ത് ലാബ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറും ഉദ്ഘാടനം ചെയ്യും. പുതിയ സംവിധാനങ്ങളോടെ ഹൃദയാഘാതചികിത്സ, പക്ഷാഘാത വിഭാഗം, അത്യാസന്ന ചികിത്സാ വിഭാഗം, വിഷബാധ- പാമ്പുകടി ചികിത്സാ വിഭാഗം എന്നിവയും 24 മണിക്കൂറും പ്രവർത്തിക്കും. ഹൃദ്രോഗികൾക്ക് അടിയന്തര ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് കാത്ത് ലാബും അത്യാധുനിക എം.ആർ.ഐ സ്‌കാനിംഗും ലഭ്യമാകും. 'നാട്ടിലെ ആശുപത്രി നാട്ടുകാരുടെയും" എന്ന ദൗത്യത്തോടെ, ഓരോ ജീവനും സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തിലാണ് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങൾക്ക്: 04862- 223000. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ്, മെഡിക്കൽ ഡയറക്ടർ ഡോ. കെ.എം. റിജാസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിജോ ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |