
കട്ടപ്പന: ടൗണിൽ ഐ.സി.ഐ.സി ബാങ്ക് പരിസരത്ത് നഗരസഭ സ്ഥാപിച്ച ബസ് സ്റ്റോപ്പിന് സമീപം ബി.ജെ.പി പ്രതീകാത്മക വെയിറ്റിങ് ഷെഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ദേശിയ സമിതിയംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭ നിർമിച്ച ബസ് സ്‌റ്റോപ്പുകൾ തികച്ചും ആശാസ്ത്രീയമായ നിർമിതിയാണ്. യാത്രക്കാർക്ക് കയറിനിൽക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ബസ് സ്റ്റോപ്പുകൾ നിർമ്മിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ വലിയ അഴിമതിയാണ് നഗരസഭ നടത്തിയിട്ടുള്ളതെന്ന് ആരോപിച്ചാണ് സമരം നടത്തിയത്. കട്ടപ്പന മണ്ഡലം പ്രസിഡന്റ് ആർ. സുജിത്ത് ശശി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ. കുമാർ, മുൻ നഗരസഭ കൗൺസിലർ പി.ജെ. ജോൺ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിമ്മി ജോസഫ്, എ.ആർ. സുരേഷ് കുമാർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി.എൻ. പ്രസാദ്, നേതാക്കളായ സി.എം. മഹേഷ് കുമാർ, റോബിൻ രാജൻ, ബോണി വർഗീസ്, ജോസ് വേഴപറമ്പൻ, വിഷ്ണു പ്രസാദ്, ഗൗതംകൃഷ്ണ, സുമോദ്, ജിജു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |