മൂലമറ്റം: അറക്കുളത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ചേർന്ന യോഗത്തിൽ വിവിധ സ്ഥാപന പ്രതിനിധികളും, ജനപ്രതിനിധികളും പങ്കെടുത്തു. 27, 29, 30, 31 തീയതികളിലാണ് വിവിധ മത്സരങ്ങൾ. 29ന് ആസ്‌കോപ്ലാസയിൽ അത്തപ്പൂക്കളമത്സരവും, 30ന് പെനാൽറ്റിഷൂട്ട് മത്സരവും നടത്തും. സെപ്കംബർ 5ന് ജയ് ഹിന്ദ് ലൈബ്രറി ഹാളിൽ ജനകീയ തേങ്ങാചുരണ്ടൽ, പായസ പാചക മത്സരം എന്നിവ നടത്തും. ഉച്ചയ്ക്ക് 2ന് ആസ്‌കോപ്ലാസയിൽ നിന്ന് ടൂവീലർ ഫാൻസി ഡ്രസ്സ് ആരംഭിക്കും. വിവിധ പുലികളികൾ തെയ്യം, മാവേലികൾ, കാവടികൾ, കോലങ്ങൾ, ഗരുഡൻ തൂക്കം, നിശ്ചലദൃശ്യങ്ങൾ, വിവിധമേളങ്ങൾ അടക്കമുള്ള ഘോഷയാത്രയും മൂലമറ്റത്ത് എത്തിച്ചേരും. ഓണാഘോഷത്തിന്റെ വിജയത്തിനായി ഡീൻ കുര്യാക്കോസ് എം.പി,റോയ് കെ പൗലോസ് എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് എന്നിവർ രക്ഷാധികാരികളും, ജില്ലാ പഞ്ചായത്തംഗം സജി പി ജോസ്, ആസ്‌കോബാങ്ക് ചെയർമാൻ ഇമ്മാനുവൽ സൈമൺ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജികുന്നത്ത്, ബിഷപ്പ് വയൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സി. ജെയ്സ് വാഴചാരിക്കൽ, ബ്ലോക്ക് മെമ്പർമാരായ സ്റ്റീഫൻ ജോർജ്, മാത്യു സെബാസ്റ്റ്യൻ എന്നിവർ ജനറൽ കൺവീനർമാരും പി.ഏ.വേലുക്കുട്ടൻ പ്രോഗ്രാം കോർഡിനേറ്ററുമായി കമ്മിറ്റിയും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |