ഇടുക്കി: ആധാർആപ്പിലൂടെ സൗജന്യമായി ഇ - മെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഡിസംബർ 31വരെ അവസരം ലഭിക്കുമെന്ന് അക്ഷയ ജില്ലാപ്രൊജക്ട് ഓഫീസർ അറിയിച്ചു. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കാണ് ഈ സൗജന്യം ലഭിക്കുക. ആധാറുമായി ഇ - മെയിൽ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാർ ഓതന്റിക്കേഷൻ നടക്കുന്ന ഓരോതവണയും ഉപഭോക്താവിന് മെയിൽ വഴി അറിയിപ്പ് ലഭിക്കുകയും, ഇതിലൂടെ ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാനും സാധിക്കും. കൂടാതെ നിലവിൽ ആധാറിൽ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ ആപ്പിലുടെ പുതിയ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനും അതോടൊപ്പം അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും 75 രൂപനിരക്കിൽ സാധിക്കും. ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ അനുബന്ധ രേഖകൾ യു.ഐ.ഡി.എ.ഐ പോർട്ടൽ വഴി സൗജന്യമായി ജൂൺ 14വരെ പുതുക്കാം. https://myaadhaar.uidaigov.in/ എന്ന വെബ്‌സൈറ്റിൽ Document Update ഓപ്ഷൻ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. ആധാർ കേന്ദ്രങ്ങളിൽ അപ്‌ഡേറ്റ്‌ചെയ്യുന്നതിനുള്ള ചാർജ് 75 രൂപയാണ്. 5 വയസിലെയും അതിനു ശേഷമുള്ള ആധാർ എന്റോൾമെന്റും സൗജന്യമാണ്. അതുപോലെ 5 വയസിലെയും 15 വയസിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5 -17 വയസിനുള്ളിൽ സൗജന്യമാണ്. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ ഇമെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർകേന്ദ്രങ്ങൾ വഴിയുംലഭ്യമാണ്. പരാതികൾക്ക് പരിഹാരം കാണാൻ ബന്ധപ്പെടുക.
സിറ്റിസൺകോൾ സെന്റർ: 180042511800 (ടോൾ ഫ്രീ / 0471- 2335523 ) കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ( ആധാർ സെക്ഷൻ ): 0471 - 2525442. ഇ - മെയിൽ: uidhelpdesk@kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |