SignIn
Kerala Kaumudi Online
Saturday, 08 August 2026 8.09 PM IST

ബന്ധുവീട്ടിലെ മോഷണം പ്രതി പിടിയിൽ

prathi-kaliyar
ബിബിൻ ഫ്രാൻസീസ്

കാളിയാർ: ബന്ധുവീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ മോഷ്ടിച്ച യുവാവിനെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. കാളിയാർ മുള്ളൻകുത്തി കുഴിയാമ്പിൽ ബിബിൻ ഫ്രാൻസീസിനെയാണ് (35) പിടികൂടിയത്. കഴിഞ്ഞ നാലിനായിരുന്നു മോഷണം. വീട് കുത്തി തുറന്നാണ് ഉപകരണങ്ങൾകൊണ്ടു പോയത്. വീട്ടുടമയായ സ്ത്രീ ഇയാളുടെ ബന്ധുവാണ്. ഇവർ എറണാകുളത്താണ് താമസം. വീട് നോക്കാൻ മറ്റൊരാളെ ഏൽപ്പിച്ചിരിക്കുകയായിരുന്നു. ഓവൻ, ഫാൻ, കോടാലി, വാക്കത്തി, ഗ്യാസ് കുറ്റി ഉൾപ്പെടെ 26,000 രൂപയുടെ ഉപകരണങ്ങളാണ് മോഷ്ടിച്ചത്. കാളിയാർ എസ്.ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അമ്പലപ്പടി ഭാഗത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL