SignIn
Kerala Kaumudi Online
Saturday, 08 August 2026 8.09 PM IST

യൂത്ത്‌ഫെസ്റ്റിൽ ഇടുക്കി ഡയറ്റ് ജേതാക്കൾ

yoouth
മൈ ഭാരത് ഇടുക്കി, ജില്ലാ യൂത്ത് ക്ലബ്ബുമായി ചേർന്ന്തൊടുപുഴ ഡയറ്റ് സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച യുവകലാമേള നഗ രസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: മൈഭാരത്ജില്ലായൂത്ത് ക്ലബ്ബുമായി ചേർന്ന് തൊടുപുഴ ഡയറ്റ് സ്‌കൂൾ ഹാളിൽയുവകലാമേള സംഘടിപ്പിച്ചു. നഗരസഭചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു. മൈഭാരത് ജില്ലാ യൂത്ത് ഓഫീസർ പ്രിയങ്ക രാജീവ് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ഡയറ്റ് ലക്ചറർ റ്റി.ബി. അജീഷ്‌കുമാർ, ജില്ലാ യൂത്ത് ക്ലബ്ബ് ഭാരവാഹികളായ എൻ. രവീന്ദ്രൻ, എ.പി മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ കലാമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഇടുക്കി ഡയറ്റ് ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ നിർവഹിച്ചു. ഒന്നാംസ്ഥാനക്കാർ പങ്കെടുക്കുന്ന സംസ്ഥാനതല കലാമേള 9ന് തൃശ്ശൂരിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL