പീരുമേട്:കേരള സർക്കാരിന്റെ അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് 2025ന് പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി (പി.ഡി. എസ് )അർഹമായി. സുസ്ഥിരവുംകർഷകകേന്ദ്രീകൃതമായ സമഗ്ര കാർഷിക പ്രവർത്തനങ്ങളുടെ മികവിനാണ് അവാർഡ്. പി.ഡി.എസ് ഓർഗാനിക് സൈ സ്‌പൈസസ് വഴി പശ്ചിമഘട്ട മേഖലയിലെ ഏകദേശം 2,000 ചെറുകിട, നാമമാത്ര, കർഷകരെ ഉൾപ്പെടുത്തി കൃഷി മുതൽ സംസ്‌കരണം, സർട്ടിഫിക്കേഷൻ, വിപണനം വരെ സമഗ്രമായ ഫാം റ്റു ഫോർക് മാതൃക നടപ്പാക്കുന്നു. ജൈവ സുഗന്ധവ്യഞ്ജനങ്ങൾ അന്തർദേശീയവുമായ വിപണികളിൽ എത്തിക്കുകയും കർഷകരിൽ നിന്ന് ഉത്പ്പന്നങ്ങൾപ്രീമിയംക പ്രൈസിൽ സംഭരിച്ച് മികച്ച വരുമാനം കർഷകർക്ക്ഉറപ്പാക്കുകയും ചെയ്യുന്നു.ജൈവ സുഗന്ധവ്യഞ്ജനങ്ങൾ
ട്രൂബയോ ബ്രാൻഡിലൂടെ ആഭ്യന്തര വിപണിയിലും മിതമായ വിലയിൽ ലഭ്യമാക്കുന്നു. കർഷകർ, സ്ത്രീകൾ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ നവീന പ്രാദേശിക കാർഷിക കണ്ടുപിടുത്തങ്ങൾ കണ്ടെത്തി വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും പി.ഡി.എസിന്റെ പ്രധാന നേട്ടമാണ്.മരിയ ഗിരി, പീരുമേട്‌കേന്ദ്രത്തിലെ മഷ്രൂം യൂണിറ്റ് വഴി ഗുണമേന്മയുള്ളസ്പാം ഉത്പ്പാദിപ്പിക്കുകയും കർഷകർ, വനിതാ കൂട്ടായ്മകൾ, സംരംഭകർ തുടങ്ങിയവർക്ക് സാങ്കേതിക പിന്തുണ നൽകുന്നു. ഗുണമേന്മയുള്ള ടിഷ്യൂ കൾച്ചറൽ പ്ലാന്റ്സ് വൻതോതിൽ ഉത്പ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ .പീരുമേട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി തങ്ങളുടെ പ്രവർത്തനമേഖലയിൽ ബഹുദൂരം മുന്നോട്ട് കുതിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |