SignIn
Kerala Kaumudi Online
Friday, 11 September 2026 10.55 PM IST

നിർമാണം നിലച്ച കെട്ടിടത്തിനുള്ളിൽ ഏലത്തിന്റെ ശരങ്ങൾ  മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് സംശയം 

കട്ടപ്പന: നിർമാണം പാതിവഴിയിൽ നിലച്ച കട്ടപ്പന നഗരസഭാ വക പുളിയന്മലയിലെ ടോയ്ലറ്റ് കോംപ്ലക്സിനുള്ളിൽ നിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി. ഏലത്തോട്ടങ്ങളിൽ നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏകദേശം 350 കിലോയോളം തൂക്കം ഉണ്ടാകുമെന്നാ പ്രദേശവാസികൾ പറയുന്നത്. വർഷങ്ങളായി നിർമാണം നിലച്ചു കിടക്കുന്ന കെട്ടിടമാണിത്. അയ്യപ്പഭക്തർക്ക് വിരി വയ്ക്കുവാനും ടോയ്ലറ്റ് സൗകര്യത്തിനും ഉൾപ്പെടെയാണ് ഈ കെട്ടിടം നിർമിച്ചത്. ടോയ്ലറ്റുകൾക്ക് ഉള്ളിൽ നിന്നാണ് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തിയത്. ഏല കായ്കളെല്ലാം പിഴുത് എടുത്ത് ശരം മാത്രമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
സംശയം തോന്നിയ പുളിയൻ മലയിലെ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് ശരങ്ങൾ കണ്ടെത്തിയത്. ഇതിനു സമീപത്തായി പായും തലയിണയും ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറുന്ന ഗേറ്റ് നഗരസഭ പൂട്ടിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മോഷ്ടാവ് ഇതിനുള്ളിൽ കടന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. വ്യാപാരികൾ വിവരം അറിയിച്ചതിനേതുടർന്ന് വണ്ടൻമേട് പൊലീസ് എസ്.എച്ച്.ഒ ബിനോയി എബ്രഹാമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ഊർജിതമാക്കി. പ്രദേശത്തെ സി.സി. ടി.വി അടക്കം കേന്ദ്രീകരിച്ചുപൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL