SignIn
Kerala Kaumudi Online
Saturday, 29 August 2026 9.42 AM IST

സമത്വ സുന്ദരമായ ഏകലോകമാണ് ജയന്തി സന്ദേശം: ബിജു മാധവൻ

biju-madhavan
ഗുരുദേവജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ അഞ്ച് ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജയന്തി സമ്മേളനത്തിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

കട്ടപ്പന: യാതൊരു ഭേദചിന്തകളുമില്ലാതെ മാനവകുലം ഒന്നായി പുലരാൻ സാഹോദര്യത്തിന്റെ മഹാമന്ത്രം ഓതിയ ഗുരുദേവന്റെ സന്ദേശം ഏറ്റെടുത്ത് ഈ ലോകത്തുള്ള സർവമാന ജനങ്ങളും സാഹോദര്യത്തോടെ പുലരണമെന്നാണ് ജയന്തി നൽകുന്ന സന്ദേശമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. കട്ടപ്പനയിൽ കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി, പുളിയൻമല, കൊച്ചുതോവാള എന്നീ ശാഖകളുടെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ജയന്തിദിനാഘോഷ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഏകലോകം, മനുഷ്യ സ്‌നേഹം, സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഗുരുദേവൻ മതാതീതമായ വളർച്ച മനുഷ്യരാശിക്ക് ഉണ്ടാവണമെന്ന് കല്പിച്ചു. ലോകത്തുള്ള ഏവർക്കും നന്മയുണ്ടാകണമെന്നും അതിനുള്ള പ്രയത്നങ്ങൾ നാം ഏറ്റെടുക്കണമെന്നുമാണ് ഈ ജയന്തി നാളുകൾ നമ്മെ ഓർമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോയി കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഗുരുദേവകീർത്തിസ്തംഭത്തിൽ വിശേഷാൽ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. യൂണിയനിലുള്ള 40 ശാഖാ കേന്ദ്രങ്ങളും പ്രധാന വീഥികളും കൊടിതോരണങ്ങളാലും മറ്റ് അലങ്കാരങ്ങളാലും മഞ്ഞപുതച്ചു നിൽക്കുന്ന കാഴ്ച മലനാടിനെ കൂടുതൽ മനോഹരമാക്കി. ഉപ്പുതറ, അയ്യപ്പൻകോവിൽ, കട്ടപ്പന, ആലടി, കൽത്തൊട്ടി, മുത്തംപടി, പുറ്റടി, ആലംപള്ളി, പോത്തിൻകണ്ടം, തുളസിപ്പാറ, കൂട്ടാർ, കൊച്ചുതോവാള, കാമാക്ഷി, വലിയതോവാള, അമരാവതി, കമ്പംമെട്ട്, മയിലാടുംപാറ, ചെമ്പകപ്പാറ, തൊപ്പിപ്പാള, അന്യാർതൊളു, മാട്ടുതാവളം, ചക്കുപള്ളം, ഈട്ടിത്തോപ്പ്, വാഴവര, കൊച്ചറ, ചീന്തലാർ, കാഞ്ചിയാർ, ചേറ്റുകുഴി, കോവിൽമല, കുഴിത്തൊളു, ചപ്പാത്ത്, വളകോട്, കട്ടപ്പന നോർത്ത്, ശാന്തിഗ്രാം, നരിയംപാറ, വെള്ളയാംകുടി, പുളിയൻമല, പുളിയൻമല സെൻട്രൽ, ശ്രീനാരായണഗിരി, അമ്പലമേട് എന്നീ ശാഖകളിൽ ക്ഷേത്ര പൂജാകർമ്മങ്ങൾ, ഗുരുദേവകൃതികളുടെ പാരയണം, വർണ്ണശബലമായ ഘോഷയാത്ര എന്നിവ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL