SignIn
Kerala Kaumudi Online
Friday, 11 September 2026 1.16 AM IST

കേരള നവോത്ഥാനത്തിന് ഊർജ്ജം ഗുരുദേവ ദർശനം

roy-k-poulose

കട്ടപ്പന: കേരളനവോത്ഥാന ചരിത്രത്തിൽ പ്രസ്ഥാനങ്ങൾക്കും നേതാക്കന്മാർക്കും ഊർജ്ജം പകർന്നത് ദേശാകാലാതീതവും സർവതല സ്പർശിയുമായ ഗുരുദേവദർശനമായിരുന്നെന്ന് റോയ് കെ. പൗലോസ് എം.എൽ.എ പറഞ്ഞു. അഞ്ച് ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പനയിലെ ഗുരുദേവ കീർത്തിസ്തംഭം കേന്ദ്രമാക്കി ശ്രീനാരായണ ഗുരുദേവജയന്തിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരമായി സർവ്വരും സോദരത്വേന വാഴുന്ന ഏകലോകവും മനുഷ്യന്റെ പുരോഗതിയും സാഹോദര്യവും ഗുരുദേവൻ ലോകജനതയ്ക്ക് പറഞ്ഞു തന്നെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന, കൊച്ചുതോവാള, പുളിയന്മല, കട്ടപ്പന നോർത്ത്, വെള്ളയാംകുടി എന്നീ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംയുക്ത ജയന്തിദിന ആഘോഷം നടന്നത്. രാവിലെ 11ന് ഇടുക്കികവലയിൽ നിന്ന് ആരംഭിച്ച സംയുക്ത ഘോഷയാത്ര 12ന് മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിച്ചു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനായിരുന്നു. കട്ടപ്പന മുനസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി സ്‌കോളർഷിപ്പ് വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, മുൻ യൂണിയൻ സെക്രട്ടറി കെ. ശശിധരൻ, കൗൺസിലർ പി.കെ. രാജൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, ശാഖാ നേതാക്കളായ സജീന്ദ്രൻ പൂവാങ്കൽ, സന്തോഷ്‌കുമാർ പാതയിൽ, സുരേഷ് ബാബു, പി.ഡി. ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, എം.ആർ. ജയൻ, സി.എസ്. അജേഷ് എന്നിവർ ആശംസകളർപ്പിച്ചു. മനോജ് പതാലിൽ സ്വാഗതവും പ്രവീൺ വട്ടമല നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL