ഉടുമ്പന്നൂർ: വേളൂരിലെ വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലയിൽ വളർത്തുമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക. ശരീരംപാതിഭക്ഷിച്ച നിലയിൽ രണ്ടുപശുക്കളുടെ മൃതദേഹമാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ചീഞ്ഞഴുകി ദുർഗന്ധം പരന്ന്തുടങ്ങിയ നിലയിലായിരുന്നു ഇത്. സംഭവം ചെന്നായ ആക്രമിച്ചതിനാലാണോ അതോ കടുവപോലുള്ള മറ്റ് ഏതെങ്കിലും വന്യമൃഗങ്ങൾ ആക്രമിച്ചതാണോ എന്നതിലാണ് ആശങ്ക. ഒരുപശുവിനെ സ്വകാര്യവ്യക്തിയുടെ പറമ്പിലും മറ്റൊരുപശുവിനെ വേളൂർ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്തുമായാണ് ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികളായ ചിലർ ചേർന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |