SignIn
Kerala Kaumudi Online
Friday, 11 September 2026 10.10 PM IST

സ്വകാര്യബസിന്റ അടിയിൽ നിന്ന് പുക ഉയർന്നു

bus-mundanmudi
ഓട്ടത്തിനിടയിൽ പുക ഉയർന്നതിനെ തുടർന്ന് സ്വകാര്യ ബസിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാർ

വണ്ണപ്പുറം: ഓട്ടത്തിനിടയിൽ സ്വകാര്യ ബസിന്റെ അടിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെ മുണ്ടൻമുടിയിലായിരുന്നു സംഭവം. തൊടുപുഴ- ചേലച്ചുവട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ നിന്ന് പുക കണ്ടതോടെ ബസ് നിറുത്തി യാത്രക്കാരെ പുറത്തിറക്കി. തുടർന്ന് വെള്ളം ഒഴിച്ചാണ് പുക അണച്ചത്. ടയർ ചൂടായതാണ് പുക ഉയരാൻ കാരണം. ടയർ തണുത്തതോടെ ബസ് വീണ്ടും യാത്ര തുടർന്നു. ഈ റൂട്ടിൽ ബസുകളുടെ അമിത വേഗതയും മത്സരയോട്ടവും പലപ്പോഴും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ അപകടമുണ്ടായാൽ ഹൈവേ പൊലീസിന്റെ സഹായം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതൊന്നും ലഭ്യമല്ലെന്ന പരാതിയും വ്യാപകമായുണ്ട്. ഗതാഗത വകുപ്പും ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL