SignIn
Kerala Kaumudi Online
Monday, 14 September 2026 7.53 AM IST

സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന്

തൊടുപുഴ: 47-ാമത് കേരളാ പൊലീസ് മീറ്റിന്റെ ഭാഗമായി സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ ജയ്റാണി ഇ.എം.എച്ച്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ഇടുക്കി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും മികച്ച ബോഡി ബിൽഡറിന് 'മിസ്റ്റർ കേരള പൊലീസ്- 2026" ചാമ്പ്യൻ പട്ടം നൽകി ആദരിക്കും. കേരളത്തിലെ വിവിധ പൊലീസ് ജില്ലകളെ പ്രതിനിധീകരിച്ച് നൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. ഡീൻ കുര്യക്കോസ് എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, ഇടുക്കി അഡീഷണൽ എസ്.പി ടി.എസ്. സിനോജ്, തൊടുപുഴ ഡിവൈ.എസ്.പി സജി മർക്കോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL