തൊടുപുഴ: ടി.എ. നസീറിന്റെ 37-ാമത് രക്തസാക്ഷിദിനം സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി മങ്ങാട്ടുകവലയിലും ഡി.വൈ.എഫ്.ഐ തൊടുപുഴ വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി മുട്ടത്തും വിപുലമായി ആചരിച്ചു. പ്രകടനം, അനുസ്മരണ സമ്മേളനം, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടത്തി. തൊടുപുഴ പഴയ മാർക്കറ്റ് റോഡിന് സമീപത്തെ ടൗൺ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് പ്രകടനം ആരംഭിച്ചു. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ കെ.എം. അൽത്താഫ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കാഞ്ഞിരമറ്റം മേഖലാ കമ്മിറ്റി വാങ്ങിയ ടി.എ. നസീർ സ്മാരക ആംബുലൻസിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് നസീറിന്റെ സഹോദരൻ റസാഖിനും ഡി.വൈ.എഫ്.ഐ ഭാരവാഹികൾക്കും കൈമാറി. സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ബി. അനൂപ്, സംസ്ഥാന കമ്മിറ്റിയംഗം തേജസ് കെ. ജോസ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഖിൽ ബാബു എന്നിവർ സംസാരിച്ചു. മുട്ടത്ത് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം ആരംഭിച്ചു. ടൗണിൽ അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടിനു ശശി അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്. സുധീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം അരുൺ തങ്കച്ചൻ, സി.പി.എം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, ബ്ലോക്ക് സെക്രട്ടറി കെ.എസ്. അനന്തു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |