SignIn
Kerala Kaumudi Online
Monday, 31 August 2026 12.56 AM IST

'രോഹിത് വെമുല ആക്ട് നടപ്പാക്കണം"

ayyankali
ഡി.എസ്.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടന്ന അയ്യൻകാളി ജൻമദിനാഘോഷം ദളിത് സമുദായ മുന്നണി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എം. സാബു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഉന്നത വിദ്യാഭ്യാസരംഗത്ത് ദളിത് വിദ്യാർത്ഥികൾക്ക് നേരെ നടന്നു വരുന്ന പുറന്തള്ളലുകൾക്കും വെട്ടിനിരത്തലുകൾക്കുമെതിരെ സർക്കാർ അടിയന്തിരമായി രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് ദളിത് സമുദായ മുന്നണി സംസ്ഥാന ഓർഗ്ഗനൈസിംഗ് സെക്രട്ടറി കെ. എം.സാബു ആവശ്യപ്പെട്ടു. ഡി.എസ്.എം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടന്ന അയ്യൻകാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോർജ്ജ് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ കുര്യാക്കോസ് പള്ളിക്കുടി, എം.എസ്. രമണി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാട്രഷറർ എൻ.എം. സരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻലൈറ്റൻഡ് യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സാൽജാകുമാരി സാബു പഠന പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന ഉപരിപഠനവൈജ്ഞാനികസദസിൽ പ്രശസ്ത കരിയർ വിദഗ്ദൻ അഡ്വ. ബാബു പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. എൻലൈറ്റൻഡ് യൂത്ത്മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കുമാരി ഗ്രീഷ്മ വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം പി.ഐ. ജോണി, ജില്ലാ ജോ.സെക്രട്ടറി കെ.കെ. മനോജ്, വി.എസ്. ഭാസ്‌കരൻ, പി.കെ. തങ്കച്ചൻ, സി.എം. മാത്യു, കെ. സുനീഷ്, സിബി ജേക്കബ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL