SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.43 PM IST

ഓണാഘോഷം സമാപിച്ചു

pranavamonam
ഇടവെട്ടി പ്രണവം ലൈബ്രറിയുടെ ഓണാഘോഷ പരിപാടിയുടെ സമാപനസമ്മേളനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നൂറോളം മത്സരങ്ങളാണ് നടത്തിയത്. ടി.സി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രതിഭകളെ ആദരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ. അനൂപ്, പഞ്ചായത്ത് അംഗങ്ങളായ ഷീജ നൗഷാദ്, ടി.എം. മുജീബ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ, പത്മാവതി രഘുനാഥ്, എം. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എൻ. സുധീർ സ്വാഗതവും ഉമ്മർ കരീം നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL