
തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ ഇളംദേശം ബ്ലോക്ക് സാംസ്‌കാരികവേദിയുടെയും വനിതാവേദിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. കരിമണ്ണൂർ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ തൊടുപുഴ വനിതാ ഹെൽപ്പ് ലൈൻ എ.എസ്.ഐ പ്രിയ മധുസൂദനൻ ക്ലാസ് നയിച്ചു. സാംസ്‌കാരിക വേദി ബ്ലോക്ക് ജോയിന്റ് കൺവീനർ പി.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എ ജെയിംസ്, വി.വി ഫിലിപ്പ്, മോളിക്കുട്ടി മാത്യു, കെ.വി ദേവസ്യ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു. എം.ജെ ലില്ലി സ്വാഗതവും പി.കെ രാജമ്മ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |