പീരുമേട്: പമ്പനാർ ശ്രീനാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഐ.ക്യു.എ.സി.യും സംയുക്തമായി 'എ.ഐ. ഉട്ടോപ്യ എന്താണ് യാഥാർഥ്യം, എന്താണ് അടുത്തത്" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.നോർവേയിലെ യു.ഐ.ടി. ദി ആർട്ടിക് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സീനിയർ കമ്പ്യൂട്ടർ സയന്റിസ്റ്റായ അതുൽമിത്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ. ചാർജ് വി. ഷിബു അദ്ധ്യക്ഷനായിരുന്നു. അഥിറ.പി.എസ്, പ്രണബ് പ്രസാദ്,ഗോപിക. എ.എസ്,പ്രൊഫ. അപർണ വി. ബി.ആതിര പി. എസ്. പ്രൊഫ. ഗോപിക എ. എസ്.എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |