SignIn
Kerala Kaumudi Online
Thursday, 17 September 2026 2.58 AM IST

പ്രതിഷേധ കൂട്ടായ്മ

തൊടുപുഴ: ഭരണമാറ്റത്തിന്റെ മറവിൽ ജീവനക്കാരെ സ്ഥലംമാറ്റുന്നുവെന്നാരോപിച്ച് എഫ്.എസ്.ഇ.റ്റി.ഒ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 4ന് സിവിൽ സ്റ്റേഷൻ പരിസരത്താണ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധ കൂട്ടായ്മ . സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധ കൂട്ടായ്മയിൽ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.ജി രാജീവും പ്രസിഡന്റ് എം.ആർ അനിൽകുമാറും അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL