SignIn
Kerala Kaumudi Online
Monday, 21 September 2026 12.18 PM IST

കുടുംബശ്രീ സംരംഭകത്വ പരിശീലനം

ഇടുക്കി:കുടുംബശ്രീ ഗുഭോക്താക്കൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യ പരിശീലനം നൽകാൻ താല്പര്യമുള്ള ഏജൻസികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജില്ലാ കുടുംബശ്രീ മിഷൻ താല്പര്യപത്രം ക്ഷണിച്ചു.

വൈദഗ്ദ്ധ്യ പരിശീലന സ്ഥാപനങ്ങൾ / സംഘടനകൾ / എഫ്പിസി, പരിശീലനം നൽകാൻ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകൾ, എൻ.യു.എൽ.എം , ഡിഡിയുജികെവൈ പദ്ധതികളിൽ കുടുംബശ്രീ ഇതിനകം തെരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവർക്കാണ് അപേക്ഷിക്കാൻ അവസരം.മൂന്നു വർഷത്തിലധികം പ്രവർത്തനപരിചയം, കേരളത്തിൽ സ്വന്തമായി ഓഫീസ് സംവിധാനം, ജില്ലാ–ബ്ലോക്ക് തലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ, ജിഎസ്ടി റജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ പ്രവർത്തന റിപ്പോർട്ടും രേഖകളും സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ 10ന് വൈകിട്ട് 5ന് മുൻപായി പൈനാവ് സിവിൽ സ്റ്റേഷനിലെ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ മുൻപാകെ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL