SignIn
Kerala Kaumudi Online
Monday, 14 September 2026 2.47 AM IST

ഗതാഗത കുരുക്ക് ഒഴിവാക്കണം: ട്രാക്ക്

track-nivedanam

തൊടുപുഴ: കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുമ്പാകെ ട്രാക്ക് (തൊടുപുഴ റസിഡന്റ്സ് അപ്പക്സ് കൗൺസിൽ) നിവേദനം സമർപ്പിച്ചു. ഗതാഗത കുരുക്ക് രൂക്ഷമായ ജംഗ്ഷനിലെ അശാസ്ത്രീയ ട്രാഫിക് ഐലന്റുകൾ പുന: ക്രമീകരിച്ച് ജംഗ്ഷൻ സൗകര്യപ്രദമാക്കുക, ഫ്രീ ലെഫ്റ്റിന് ആവശ്യമായ സ്ഥലം അക്വയർ ചെയ്ത് പ്രവർത്തനങ്ങൾ സുഗമമാക്കി പഴയ സിഗ്നൽ സംവിധാനം പുനരാരംഭിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് നിവേദനം സമർപ്പിച്ചത്. സെന്റ് മേരീസ് ഹോസ്പിറ്റലിനടുത്തുള്ള ബസ് സ്റ്റോപ്പ് ഹോസ്പിറ്റലിനു മുൻപിലുളള വീതിയുളള ഭാഗത്തേക്ക് മാറ്റി ജംഗ്ഷനിലെ തടസം ഒഴിവാക്കുക, കോതായിക്കുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ബസ് സ്റ്റോപ്പും, മൂപ്പിൽകടവ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും ജംഗ്ഷനിൽ നിന്നും മുന്നിലേക്ക് ആക്കി മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാക്ക് പ്രസിഡന്റ് സണ്ണി തെക്കേക്കര, സെക്രട്ടറി അബി പി.എൻ, കമ്മിറ്റിയംഗങ്ങളായ ബൈജു വി.കെ, റഷീദ് എ.സി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. നിലവിൽ ട്രാഫിക്ക് കുരുക്ക് നീക്കാനുള്ള നടപടികൾ ആരംഭിച്ചതായി ചീഫ് വിപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL