കുമളി: കുടുംബശ്രീ ജില്ലാ മിഷൻ, കുമളി ഗ്രാമപഞ്ചായത്ത് സി.ഡിഎസ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിനും കുമളി കുടുംബശ്രീ നെസ്റ്റ് നോവ പൗൾട്രി പിജി ഗ്രൂപ്പിന്റെ പോസ്റ്റർ പ്രകാശനവും നടന്നു.
അഡ്വ. സിറിയക് തോമസ് എംഎൽഎ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. നെസ്റ്റ് നോവ പൗൾട്രി പിജി ഗ്രൂപ്പിന്റെ പോസ്റ്റർ പ്രകാശനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ജയമോൾ മനോജ് നന്ദിയും പറഞ്ഞു. കുമളി വെറ്ററിനറി സർജൻ ഡോ. അനുരാജ് മുഖ്യപ്രഭാഷണവും കുടുംബശ്രീ എ.ഡി.എം.സി ഷിബു ജി. പദ്ധതി വിശദീകരണവും നടത്തി.
ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദ് ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗമായ ഷെമിന കെ.ബി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റോബിൻ കാരക്കാട്ട്, പ്രസാദ് മാണി, ഷൈലജ ഹെബ്രോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തിലകരാജ് എം., ബിജു ദാനിയേൽ, അന്നമ്മ ടീച്ചർ, ലീന മനോജ് പാലക്കോട്ടിൽ, വിനീത ആർ., അനസ് മുമ്പുഴയിൽ, മഞ്ജു മനോഹരൻ, ജെസ്സി റോയി, കൊച്ചുറാണി, വിക്ടോറിയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം. രാജ, എ.എച്ച് ഡി.പി.എം ആര്യ മുരളി, അഴുത ബ്ലോക്ക് കോർഡിനേറ്റർ ശ്രീകല പി.എം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |