SignIn
Kerala Kaumudi Online
Sunday, 18 October 2026 1.39 AM IST

യുവതിയുടെ കൊലപാതകം: പ്രതിയെ ബോസ്റ്റൽ സ്കൂളിലാക്കി

bostal-school

ചെറുതോണി: ഇടുക്കി നേര്യമംഗലം റോഡിൽ പാംബ്ല അണക്കെട്ടിന് സമീപം യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാന്തിനെ (19) കാക്കനാട് ബോസ്റ്റൽ സ്‌കൂളിലാക്കി. ഇടുക്കി കോടതി അവധിയായിരുന്നതിനാൽ നിഷാന്തിനെ തൊടുപുഴ കോടതിയിലാണ് ഹാജരാക്കിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ളതിനാൽ ഉടൻ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്നത് പൂപ്പാറയായതിനാൽ കേസ് ശാന്തമ്പാറ പൊലീസിന് കൈമാറിയേക്കും.

ഇയാൾ തനിച്ചാണോ കൃത്യം നടത്തിയതെന്നും മറ്റാരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. പെൺകുട്ടിയുടെ ഫോൺ കണ്ടെടുക്കാനുണ്ട്. ഫോൺ നിത്യയെ കൊന്നശേഷം ലോവർപെരിയാർ ഡാമിലെറിഞ്ഞു എന്നാണു പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നിത്യ അവിടെ നിന്ന് പോരുന്നതിന് മുമ്പും പോന്ന ശേഷവും കൂട്ടുകാരിയോട് ഫോൺ വഴി വിവരങ്ങൾ പങ്കുവച്ചിട്ടുള്ളതായി ഇവിടെയെത്തിയ ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്.

സംഭവ ദിവസം ഇയാൾ മൃതദേഹം കൊണ്ടുവന്ന ഓട്ടോയിൽ ആരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നറിയുന്നതിനു വേണ്ടി ക്യാമറകൾ പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുള്ളതിനാൽ വിശദമായ അന്വേഷണം നടത്തിവരുകയാണന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, BOSTAL SCHOOL, CRIME NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY