SignIn
Kerala Kaumudi Online
Sunday, 18 October 2026 1.38 AM IST

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ മരണം: ജീപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

police

തൊടുപുഴ: വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരി പാതയിൽ ജീപ്പ് ഇടിച്ച് സ്‌കൂട്ടർ യാത്രികയായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായ ജീപ്പ് ഡ്രൈവ‌റെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഉടുമ്പന്നൂർ കൊക്കരണി സ്വദേശി മലയിൽ ബിനു നാരായണനെയാണ് (50) അറസ്റ്റ് ചെയ്തത്. തുട‌ർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

ബിനുവിന്റെ പേരിൽ അശ്രദ്ധമായി വാഹനം ഓടിച്ചു അപകടം വരുത്തിയതിനാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. വണ്ണപ്പുറം പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജുബീന കെ. റഹീമാണ് (35) ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, BAIL, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY