
വാഴത്തോപ്പ്: 17 ഗ്രാം കഞ്ചാവുമായി യുവാവ് ഇടുക്കി പൊലീസിന്റെ പിടിയിൽ.ഇടുക്കി കോളനി ഗാന്ധിനഗർ കോളനിയിൽ ചെരുവിളപുത്തൻവീട് വീട്ടിൽ ആനന്ദ് രാജേഷാണ് (27) പിടിയിലായത്. പ്രതിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ 17.1 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ എം.കെ. ശ്യാം, ജോർജ്കുട്ടി, അസി. സബ് ഇൻസ്‌പെക്ടർ സ്മിത, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിമ്മി ജേക്കബ്, സിവിൽ പൊലീസ് ഓഫീസർ ഡെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |