കട്ടപ്പന : ഫിലമെന്റ് കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റിയുടെ പുസ്തക പ്രകാശനവും ഹ്രസ്വചിത്രപ്രദർശനവും കവി കെ ആർ രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഫിലമെന്റ് കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷൻ കാഞ്ചിയാർ മോഹനൻ മുഖ്യാതിഥിയായി. സാഹിത്യകാരൻ മോബിൻ മോഹൻ പുസ്തക പ്രകാശനവും ബിജു വൈശ്യൻ ഹ്രസ്വചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമവും നിർവഹിച്ചു. ഫിലമെന്റ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയിലെ 32 കഥാകൃത്തുക്കളുടെ കഥാസമാഹാരമായ എഴുത്തകം, സൽമ ശ്യാം രചിച്ച തണൽ വഴികൾ എന്ന കഥാസമാഹാരം, ഫിലമെന്റ് കലാകാരന്മാർ തയ്യാറാക്കിയ പത്ത് ഹ്രസ്വചിത്രങ്ങൾ എന്നിവയുടെ പ്രദർശനവുമാണ് നടത്തിയത്. മിനി മോഹനൻ അധ്യക്ഷയായി. എച്ച്സിഎൻ മാനേജിങ് ഡയറക്ടർ ജോർജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ എഴുത്തുകാരായ കെ ആർ രാമചന്ദ്രൻ, കാഞ്ചിയാർ രാജൻ ഉൾപ്പെടെയുള്ള കലാസാഹിത്യ മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. പ്രിയ വിജീഷ്, ജോർജ് ഐപ്പൻപറമ്പിൽ, സുരേഷ് ബാബു, രാജേഷ് കെ വി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |