SignIn
Kerala Kaumudi Online
Monday, 21 September 2026 11.17 PM IST

എൽനിനോ; റബറിന് കരുതലിന്റെ 'കുട വേണം'

തൊടുപുഴ: എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ കാലാവസ്ഥാവ്യതിയാനം റബർകർഷകർക്ക് വൻ തിരിച്ചടിയാകുന്നു. കാലവർഷത്തിലും വേനലിന് സമാനമായ സാഹചര്യം സംജാതമായതാണ് നിലവിൽ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 250രൂപ കഴിഞ്ഞ ജൂലായ് മുതൽ പ്രാബല്യത്തിലായതോടെ ഉണർന്ന മേഖലയാണ് കടുത്തചൂടിൽ ചുട്ടുപൊള്ളുന്നത്. നിലവിൽ തരക്കേടില്ലാത്ത വില ലഭിക്കാൻ തുടങ്ങിയതോടെ പലരും ടാപ്പിംഗ് സജീവമാക്കിയിരുന്നു. ഇതിനിടയിൽ മഴ തുടങ്ങിയെങ്കിലും മുമ്പ് കൃഷി ഉപേക്ഷിച്ചിരുന്ന പലരും താങ്ങുവിലയുള്ളതിനാൽ കിട്ടിയ തോർച്ചയ്ക്കിടയിൽ പ്ലാസ്റ്റിക് ഇട്ട് റബർവെട്ട് പുനരാരംഭിച്ചിരുന്നു. എന്നാൽ ചൂട് കടുത്തതോടെ ടാപ്പിംഗ് നിറുത്തേണ്ട ഗതികേടാണ് പലർക്കുമുള്ളത്.തുരിശിനടക്കം വില വർധിച്ച സാഹചര്യത്തിൽ മൺസൂൺ സീസണിൽതന്നെ ടാപ്പിംഗ് നിറുത്തേണ്ടിവരുന്നത് കർഷകർക്ക് വൻ തിരിച്ചടിയാണ്. നിലവിൽ 280 - 88 രൂപ നിരക്കിൽ വില ലഭിക്കുന്ന സാഹചര്യത്തിലാണ് ടാപ്പിംഗ് ഉപേക്ഷിക്കേണ്ട സാഹചര്യമുള്ളത്. തൊഴിലാളിക്ഷാമമുള്ളതിനാൽ ടാപ്പിംഗ് നിലയ്ക്കുന്നതോടെ നിലവിലുള്ളവർ മറ്റ് തൊഴിൽമേഖലകളിലേക്ക് ചേക്കേറിയാൽപ്രതിസന്ധികൂടുതൽ രൂക്ഷമാകും.

കാലാവസ്ഥാമാറ്റം റബർകൃഷിയെ ബാധിക്കാതിരിക്കാൻ

. മണ്ണിലെ ഈർപ്പം കാക്കുക.

 മഴ വെള്ളം സംഭരിക്കുക,

അനുയോജ്യമായ ക്ലോണുകൾ തിരഞ്ഞെടുക്കുക,

 തൈകൾക്ക് സംരക്ഷണം നൽകുക,

രോഗം നിരിക്ഷിക്കുക,

ആവശ്യമായ ജലസേചനം നൽകുക,

ടാപ്പിംഗ് ശാസ്ത്രീയമാക്കുക

പുതിയ തൈകൾക്കും സംരക്ഷണമൊരുക്കണം

 പുതിയ തൈകൾ നട്ടവർ ക്രോപ്പുകൾ സ്ഥാപിക്കുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

 ഉണങ്ങിയ ഇലകൾ, പുല്ല് തുടങ്ങിയവ ഉപയോഗിച്ച് തൈകൾക്ക് ചുറ്റും തണുപ്പ് നിലനിർത്തണം.

 ചരിവുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിൽ തന്നെ പിടിച്ചുനിർത്തണം. കോണ്ടൂർ ടെറസുകൾ, മഴ വെള്ളസംഭരണക്കുഴികൾ തുടങ്ങിയ സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കാം.

 ഒരു ഹെക്ടർ തോട്ടത്തിൽ പരമാവധി 250 മഴക്കുഴികൾവരെ തീർക്കാം.

 ചൂടിൽ വാടിയ തൈകൾക്ക് പകരം ഗുണനിലവാരമുള്ളവ വീണ്ടും നടണം.

 ചുണ്ണാമ്പുലായനി പ്രയോഗിക്കുന്നതും തണ്ടിൽചുണ്ണാമ്പ്, ചൈനാക്ലേ എന്നിവ പുരട്ടുന്നതും ചൂടിന്റെ ആഘാതം കുറയ്ക്കും.

 വരൾച്ച രൂക്ഷമായാൽ തൈകൾ നനയ്ക്കണം.

 ഇലപൊഴിച്ചിൽ, ഇലരോഗം, വേരുചീയൽ തുടങ്ങിയ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL