SignIn
Kerala Kaumudi Online
Monday, 21 September 2026 11.17 PM IST

ബി.എം.എസ് തൊടുപുഴ മേഖല സമ്മേളനം

bms
ബി.എം.എസ് തൊടുപുഴ മേഖല സമ്മേളനം ബി.എം.എസ്. മുൻ സംസ്ഥാന ജനറൽ ' എം.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ആശ്രയമായ അസംഘടിത മേഖലയിലെ പതിനാറോളം ക്ഷേമനിധി ബോർഡുകൾ പുനഃസം
ഘടിപ്പിക്കാ കഴിയാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് ബി.എം.എസ്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ചന്ദ്രശേഖരൻ പറഞ്ഞു .കഴിഞ്ഞ 10 വർഷമായി കേരളം ഭരിച്ച് മുടിച്ച ഇടത് സർക്കാർ മാറി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും എൽഡിഎഫ് സർക്കാരിന്റെ ബി ടീമായി
പ്രവർത്തിക്കുന്നതല്ലാതെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യാതൊരു നടപടിയും യു.ഡി.എഫ് സർക്കാർ കൈക്കൊള്ളുന്നില്ലെന്നും ബി.എം എസ് തൊടുപുഴ മേഖലസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.. മേഖല പ്രസിഡന്റ് ബി. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന ഭാഗമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നഗരത്തിൽ നടന്നു.ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.പി.റെജികുമാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി കെ.സി. സിനീഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി. രാജേഷ്, സംസ്ഥാനസമിതി അംഗം കെ. ജയൻ, മേഖല സെക്രട്ടറി വിശാൽചന്ദ്രൻ എന്നിവർ സംസാരിച്ചു.
മേഖല പ്രസിഡന്റായി ബി. അജിത്ത്കുമാറിനേയും സെക്രട്ടറിയായി വിശാൽ ചന്ദ്രനേയും, ട്രഷററായി സി.എം. ശ്രീകുമാരനേയും സമ്മേളനം തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL