കട്ടപ്പന: നഗരസഭാ പരിധിയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ അക്രമ സംഭവങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഗരപ്രദേശത്ത് ഒന്നിലേറെ സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരാതിയില്ലാത്തതിനാൽ ഇത്തരം സംഭവങ്ങൾ പലപ്പോഴും കേസില്ലാതെ ഒതുങ്ങുകയാണ് പതിവ്.
എന്നാൽ സന്ധ്യകഴിഞ്ഞാൽ ഇവർക്കിടയിൽ ലഹരി ഉപയോഗവും തർക്കവും വർദ്ധിക്കുന്നത് പരിസരവാസികൾക്കും കച്ചവടക്കാർക്കും ഭീഷണിയായിരിക്കുകയാണ്.
തോട്ടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഏറെയും സന്ധ്യയാകുന്നതോടെ ടൗണിലേക്ക് ഇറങ്ങുന്നതാണ് പതിവ്. പിന്നീട് ഇവർ മദ്യവും മറ്റുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന തിരക്കിലാണ്.
രാത്രിയാകുന്നതോടെ ലഹരിയിൽ ബോധം നഷ്ടപ്പെട്ട സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതാണ് കാഴ്ച്ച.
സ്ത്രീകൾ അടക്കം ഇത്തരം സംഘത്തിൽ സംഘർഷത്തിലേർപ്പെടുന്നതും കാണാം.
വലിയ ശബ്ദത്തിൽ അസഭ്യ വർഷം നടത്തുന്നതും ഇവരുടെ ശീലമാണ്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. കട്ടപ്പനയ്ക്ക് പുറമേ, ഹൈറേഞ്ചിലെ വിവിധ ടൗണുകളിൽ ഇത്തരം സംഘങ്ങൾ ഇപ്പോൾ ഭീതി വിതച്ചുകൊണ്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |