SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്ക് തുടക്കം

ഇടുക്കി: ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്ക് തുടക്കമായി. അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഇത്തരം മേളകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി വി.പി. സുരേഷ്, ദീപ്തി മരിയ ജോസഫ്, ബേബി വർഗീസ്, ഫാ. സ്റ്റാൻലി ചെള്ളിയിൽ, തോംസൺ ജോർജ്, ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ, മൂലമറ്റം എച്ച്.ആർ.സി ക്ലബ്ബ്, വണ്ടമറ്റം അക്വാട്ടിക് സെന്റർ, തൊടുപുഴ ഫോർകോർട്ട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ചൊവ്വാഴ്ച സമാപിക്കും. വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മുന്നൂറോളം സർക്കാർ ജീവനക്കാർ 19 കായിക ഇനങ്ങളിലായി പങ്കെടുക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL