കോടിക്കുളം: റോഡിലും സ്വകാര്യ സ്ഥലത്തെ കിണറിലും മാലിന്യം നിക്ഷേപിച്ച ടിപ്പർ ലോറി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 12-ാം വാർഡിൽ ചെറുതോട്ടിൻകര- ആനപ്പാറ റോഡിൽ രാജമ്മ ഗോപാലൻ കാവുംപറമ്പിലിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലേക്കും റോഡിലേക്കും ടിപ്പർ ലോറിയിലെത്തിച്ച് മാലിന്യം അനധികൃതമായി നിക്ഷേപിക്കുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും പൊതുജനങ്ങളും പൊലീസും ചേർന്നാണ് 28ന് അർദ്ധരാത്രിയിൽ ടിപ്പർ ലോറി പിടികൂടിയത്. സംഭവത്തിൽ മാലിന്യം കൊണ്ടുവന്നതിന്റെ ഉറവിടം, മാലിന്യം നിക്ഷേപിക്കാൻ ഏർപ്പെട്ട വ്യക്തികൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കാളിയാർ പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |