തൊടുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവത്തിൽ 61 പോയിന്റോടെ ഇടുക്കി ഏരിയ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തൊടുപുഴ എ.പി.ജെ അബ്ദുൽ കലാം ജി.എച്ച്.എസ്.എസിൽ നടന്ന മത്സരത്തിൽ ഉടുമ്പൻചോല ഏരിയ രണ്ടാം സ്ഥാനവും തൊടുപുഴ ഈസ്റ്റ് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ ഒമ്പത് ഏരിയ കമ്മിറ്റികളുടെ കീഴിൽ 100 കണക്കിന് ജീവനക്കാരുടെ പങ്കാളിത്തം മത്സരങ്ങൾക്ക് ആവേശം പകർന്നു. വിജയികൾക്ക് സംസ്ഥാന ട്രഷറർ ടി.എം. ഹാജറ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുനിൽകുമാർ, ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ എന്നിവർ സംസാരിച്ചു. കനൽ കലാവേദി കൺവീനർ സജിമോൻ ടി. മാത്യു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |