SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.48 AM IST

യുണൈറ്റഡ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് ജില്ലാ പ്രവർത്തക യോഗം

rou-k-paulose
യുണൈറ്റഡ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ ജില്ലാ പ്രവർത്തക യോഗം റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരളത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമായിരുന്ന സഹകരണ മേഖലയെ കഴിഞ്ഞ പത്ത് വർഷത്തെ പിണറായി ഭരണത്തിൽ നടപ്പിലാക്കിയ വികലമായ പരിഷ്‌കാരം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി റോയ് കെ. പൗലോസ് എം.എൽ.എ. യുണൈറ്റഡ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല പ്രവർത്തകയോഗം തൊടുപുഴ ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് എപ്പോഴും കൈത്താങ്ങായിരുന്ന ജില്ലാ ബാങ്കുകൾ പിരിച്ചു വിട്ട് കേരള ബാങ്ക് രൂപീകരിച്ച് റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കി സംഘങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് നിലവിൽ ലഭിച്ചു കൊണ്ടിരുന്ന പലിശ ഗണ്യമായി വെട്ടിക്കുറച്ചു. ഭരണ സ്വാധീനത്തിൽ പാർട്ടി നേതാക്കൾ സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സാമ്പത്തിക ക്രമക്കേട് മൂലം ജനവിശ്വാസവും നഷ്ടപ്പെടുന്നതിന് ഇടയായി. പുതിയ സർക്കാർ ഈ മേഖലയിൽ നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനും നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും വേണ്ടിയുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡെന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് മെബർഷിപ്പ് വിതരണം നടത്തി. യോഗത്തിൽ ഇന്ദു സുധാകരൻ, തോമസ് മാത്യു കക്കുഴി, പ്രൊഫ. എം.ജെ. ജേക്കബ്ബ്, ബിജോയി മാത്യു, ദീപ ഷെർളി, ഡോ. വി.ബി. വിനയൻ, കെ.ജി. സജിമോൻ, ആന്റണി ജോസഫ്, ഷാഗ്ലിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY