
മൂലമറ്റം: മിഠായി കൊടുത്ത് സ്‌കൂൾവിദ്യാർത്ഥിയെ മയക്കികൊണ്ടുപോകാൻ നീക്കം. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. മൂലമറ്റം സെന്റ് ജോർജ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥി വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ കുടയത്തുർ വയനക്കാവ് അമ്പലത്തിന് സമീപം രണ്ട് യുവാക്കൾ ബൈക്കിൽ എത്തി കുട്ടിക്ക് നിർബന്ധിച്ച് മിഠായികൊടുക്കാൻ ശ്രമിച്ചതായി പറയുന്നു.കുട്ടി മേടിക്കാത്തതിനെ തുടർന്ന് തടഞ്ഞ് നിർത്തി നിർബന്ധിച്ചതായാണ് പറയുന്നത്. കുട്ടികൈതട്ടിമാറ്റി മുമ്പോട്ട് നീങ്ങിയപ്പോൾ ബൈക്കുമായി മുന്നിൽകയറി നിന്ന് ഫോട്ടോഎടുക്കാൻ നിർബന്ധിച്ചതായും പറയുന്നു. ഇതോടെ കുട്ടിവീട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. മയക്കുമരുന്ന് കലർന്നമിഠായി കൊടുത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണോഎന്ന് വീട്ടുകാർ സംശയിക്കുന്നു. കുട്ടിയുടെ പിതാവ് ഇതുസംബന്ധിച്ച് കാഞ്ഞാർ സി.ഐക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |