SignIn
Kerala Kaumudi Online
Saturday, 24 October 2026 12.56 PM IST

പരിസരത്തും പരക്കെ നാശം ജനറൽ ആശുപത്രിയെ വിറപ്പിച്ച് മിന്നൽ ചുഴലി

minnal

തലശേരി: ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച മിന്നൽചുഴലിക്കാറ്റ് തലശേരി ഗവ.ജനറൽ ആശുപത്രിയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു .കുട്ടികളുടെ വാർഡ്, കാഷ്യാലിറ്റി കെട്ടിടം, ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, ബ്ലഡ് ബാങ്ക് എന്നിവയ്ക്ക് മുകളിലെ ഷീറ്റുകൾ കാറ്റിൽ നിലം പതിച്ചു. വലിയ ശബ്ദത്തോടെ കാറ്റു വീശിയടിച്ചതിനെ തുടർന്ന് ആളുകൾ ഓടി മാറുകയായിരുന്നു.കാഷ്വാലിറ്റിക്ക് സമീപത്തെ ബോട്ടിൽ ബൂത്ത് കാറ്റിൽ നീങ്ങി. ജവഹർഘട്ടിലെ നിരവധി മരങ്ങൾ നിലംപൊത്തി.
വിവരമറിഞ്ഞ് നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ആശുപത്രിയിലെത്തി. ആശുപത്രിയിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുമെന്നും സ്പീക്കർ എ.എൻ ഷംസീറുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തി വേണ്ടതു ചെയ്യുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സോമൻ, നഗരസഭ സെക്രട്ടറി എൻ.സുരേഷ് ,ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജിവൻ,നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL