SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

 ലോട്ടറി സ്റ്റാൾ നല്‍കി സ്വധർമ്മ സൊസൈറ്റി

lotteristall

മാവുങ്കാൽ: മാവുങ്കാലിലെ നിർദ്ധന യുവതിക്ക് സ്വയംതൊഴിലിനായി ലോട്ടറി സ്റ്റാൾ നിർമ്മിച്ച് നൽകി കാസർകോട് സ്വധർമ്മ ചാരിറ്റബിൾ സൊസൈറ്റി. അജാനൂർ പഞ്ചായത്ത് മെമ്പർ എം.മധു ലോട്ടറി സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സൗജന്യ ഓണക്കിറ്റ് വിതരണം വ്യവസായ പ്രമുഖൻ ഗണപതി ഭട്ട് നിർവ്വഹിച്ചു. സ്വധർമ്മ പ്രസിഡന്റ് സുരേഷ് സൗപർണ്ണിക അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് മിഥില, ശശിധരൻ മാവുങ്കാൽ എന്നിവർ പ്രസംഗിച്ചു. സ്വധർമ്മ സെക്രട്ടറി പി.ബാബു സ്വാഗതവും, ട്രഷറർ ബിനു നന്ദിയും പറഞ്ഞു. സ്വധർമ്മ എന്ന വാട്സപ്പ് ഗ്രൂപ്പ് വഴി ജില്ലയിലെ 1500 ൽ പരം മെമ്പർമാരുള്ള ഈ പ്രസ്ഥാനം സ്വധർമ്മ ചാരിറ്റബിൾ സൊസൈറ്റി റജിസ്‌ടേഡ് സംഘാടനയാണ്. വർഷത്തിനുള്ളിൽ ഇരുപതിൽ പരം കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സ്വധർമ്മ ചാരിറ്റബിൾ സൊസൈറ്റി സാധിച്ചിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL