
കണ്ണൂർ: മൊറാഴ അഞ്ചാംപീടികയിൽ മുടങ്ങിയ സി.പി.എം ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. സി.പി.എം ജില്ലാ നേതൃത്വം പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും പ്രാദേശിക നേതൃത്വത്തെ ഇതുവരെ അനുനയിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അങ്കണവാടിയുമായി സംബന്ധിച്ച പ്രാദേശിക പ്രശ്നങ്ങൾ കാരണമാണ് മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനം പാർട്ടി അംഗങ്ങൾ ബഹിഷ്കരിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദന്റെ നാട്ടിൽ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് നടത്തിയ ബഹിഷ്കരണം സംസ്ഥാനത്താകെയുള്ള ബ്രാഞ്ച് സമ്മേളനങ്ങളിലും ചർച്ചയായിട്ടുണ്ട്. പ്രാദേശിക വിഷയം ആണെന്നും അത് പരിഹരിക്കുവാനുള്ള നീക്കം നടക്കുന്നുവെന്നുമാണ് ഇതിന് നേതൃത്വം നൽകുന്ന മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |