SignIn
Kerala Kaumudi Online
Saturday, 24 October 2026 2.49 AM IST

മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം

leage

കണ്ണൂർ: വയനാട് ദുരന്ത കൊള്ളക്കെതിരെയും ക്രമസമാധാന തകർച്ചക്കെതിരെയും പൊലീസ് ഭരണ മാഫിയക്കെതിരെയും മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബാഫഖി തങ്ങൾ സൗധം പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേറ്റ് ബാങ്കിന് സമീപം അവസാനിച്ചു.പ്രകടനത്തിന് ജില്ലാവൈസ് പ്രസിഡന്റുമാരായ കെ.പി.താഹിർ, ടി.എ.തങ്ങൾ, ജില്ലാ സെക്രട്ടറി എം.പി.മുഹമ്മദലി, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയിൽ, ജനറൽ സെക്രട്ടറി സി സമീർ, ട്രഷറർ പി.സി അഹമ്മദ്കുട്ടി, മേയർ മുസ്ലിഹ് മഠത്തിൽ, സി എറമുള്ളാൻ, കോളേക്കര മുസ്തഫ, ടി.കെ.നൗഷാദ്, കെ.പി.അബ്ദുൽ സലാം, പി.വി.താജുദ്ധീൻ, പി.സി അമീനുല്ല, പി.കെ.റിയാസ്, കെ.സൈനുദ്ധീൻ, അൽത്താഫ് മാങ്ങാടൻ, നസീർ പുറത്തിൽ ,അഷ്രഫ് ബംഗാളി മുഹല്ല തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL