
തളിപ്പറമ്പ്: കണ്ണൂർ ടൂറിസം മേഖലയുടെ വളർച്ചക്ക് തെയ്യം അനുഷ്ഠാനകലക്ക് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് പത്മശ്രീ നാരായണ പെരുവണ്ണാൻ പറഞ്ഞു. കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻഡ് ടൂറിസം യുവസംരംഭക പരിശീലന പരിപാടിയുടെ സമാപന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാതല ആർസെറ്റി ഉപദേശകസമിതി ചെയർമാൻ കൂടിയായ കളക്ടർ അരുൺ കെ. വിജയന്റെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു ഇദം പ്രദമായി സംരംഭകർക്കായി റൂഡ്സെറ്റിൽ ട്രാവൽ, ടൂറിസം മേഖലയിൽ പരിശീലനം നൽകുന്നത്. പി.ടി.ഗോകുലചന്ദ്രൻ തെയ്യം അനുഷ്ഠാനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. മുഖ്യ പരിശീലകൻ മുഹമ്മദ് ഷിഹാബ്, . ഗസ്റ്റ് ഫാക്കൽട്ടിയായി ഡി.ഹരിദാസ്, മുൻ എം.എൽ.എ ജെയിംസ് മാത്യു തുടങ്ങിയവരും സംസാരിച്ചു.ചടങ്ങിൽ ഡയറക്ടർ സി വി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |