
പരിയാരം: കോൺഗ്രസ് മേലേതിയടം ഓഫീസിന് വേണ്ടി നിർമ്മിച്ച മഹാത്മാ മന്ദിരം 22 ന് കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്യും. കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.രാമദാസ് അദ്ധ്യക്ഷത വഹിക്കും. കെ.കരുണാകരൻ സ്മാരക ഹാൾ എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും. കെ.പി.സി.ൃ സി.ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് മഹാത്മജിയുടെ ഛായാചിത്രം അനാഛാദനം ചെയ്യും. കെ.പി.കുഞ്ഞിക്കണ്ണൻ വിശിഷ്ട വ്യക്തികളെ ആദരിക്കും. എം.പി.ഉണ്ണികൃഷ്ണൻ ഫോട്ടോ അനാഛാദനം നിർവ്വഹിക്കും. ഡി.സി സി. ജനറൽ സെക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാർ, വി.രാജൻ, എൻ.ജി.സുനിൽ പ്രകാശ്, എസ്.കെ.പി.സക്കരിയ, സുധീഷ് കടന്നപ്പള്ളി, യു.രാമചന്ദ്രൻ, ജോസ് കാവുംചാൽ, കെ.വി.വിജയൻ, എം.രാജീവ്, വരയിൽ പ്രദീപൻ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |