SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ജപ നവരാത്രി സംഗീതോത്സവം തുടങ്ങി

japa

മാഹി: ജപ സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ നവരാത്രി സംഗീതോത്സവം അഡ്വ.ഇ.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ മടപ്പള്ളി സംഗീതവിദ്യാലയത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു പ്രഭാഷണം നടത്തി. പി.രേഷ്മ സ്വാഗതവും, കെ.എം.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. പുന്നോൽ, മാഹി ആന വാതുക്കൽ ക്ഷേത്രം, വെള്ളികുളങ്ങര ശിവക്ഷേത്രം,, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടക്കൽ ഭഗവതി ക്ഷേത്രം, മടപ്പള്ളി ജപ സ്‌കൂൾ ഓഫ് മ്യൂസിക്, മാഹിസി.എച്ച്.ഗംഗാധരൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി 13 വരെ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ സംഗീത കച്ചേരി, സംഗീതാരാധന, ഭക്തിഗാനാമൃതം, ഉപകരണ സംഗീതക്കച്ചേരി, അരങ്ങേറ്റം, പഞ്ചരത്ന കീർത്തനാലാപനം, എന്നിവയുണ്ടാകും. വിജയദശമി നാളിൽ മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ കാലത്ത് 9ന് വിദ്യാരംഭം കുറിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL